കുഞ്ഞന്‍ ചെടിയില്‍ നൂറോളം ഓറഞ്ചുകള്‍

ഇടുക്കി: ഓറഞ്ചുകളുടെ വിളവെടുപ്പു കാലമായതോടെ കാന്തല്ലൂരില്‍ കുഞ്ഞന്‍ ഓറഞ്ചു ചെടിയും നിറഞ്ഞു കായ്ച്ചു. കാന്തല്ലൂരില്‍ നിന്ന് പെരുമല പോവുന്ന വഴിക്ക് എട്ടില്‍ വീട്ടില്‍ ദേവസ്യയുടെ ഓറഞ്ച് തോട്ടത്തിലുള്ള കുഞ്ഞന്‍ ഓറഞ്ച് ചെടി കായ്ച്ചു കിടക്കുന്നതു കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
ആകെ മൂന്നടി ഉയരമേയുള്ളൂ മരത്തിന്. ഇതിലാണ് 100ഓളം ഓറഞ്ചുകള്‍ കായ്ച്ചത്. മൂന്നു വര്‍ഷം മുമ്പാണ് ദേവസ്യ ഈ ചെടി നട്ടുപിടിപ്പിച്ചത്.
Next Story

RELATED STORIES

Share it