kasaragod local

കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ മംഗല്യ പദ്ധതി നാളെ

കാസര്‍കോട്: കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ മംഗല്യം-2016 പദ്ധതി നാളെ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് മേല്‍പറമ്പ് സി എം ഉസ്താദ് നഗറില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഡോ. എന്‍ എ മുഹമ്മദ് അധ്യക്ഷത വഹിക്കും. കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തും യുഎഇ കമ്മിറ്റിയുടെ ധനസഹായം എം എമുഹമ്മദ് കുഞ്ഞി കൈമാറും. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.
പി എ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും. കാസര്‍കോട് സംയുക്ത ഖാസി പ്രഫ. കെ ആലികുട്ടി മുസ്‌ല്യാര്‍, കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, യു എം അബ്ദുര്‍ റഹ്മാന്‍ മുസ്‌ല്യാര്‍, പള്ളിക്കര ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, ചെര്‍ക്കളം അബ്ദുല്ല, കെ മൊയ്തീന്‍ കുട്ടി ഹാജി, സി ടി അഹമ്മദലി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര അബ്ദല്‍ഖാദര്‍, യഹ്‌യ തളങ്കര, ഹനീഫ ഹാജി അപ്‌സര സംബന്ധിക്കും. ജമാഅത്തിന്റെ പരിധിയില്‍ പെട്ട മലയോര മേഖലകളിലെ അര്‍ഹരായ പെണ്‍കുട്ടികളെ കണ്ടെത്തി അവരുടെ വീട്ടുകാര്‍ നടത്തുന്ന വിവാഹത്തിന് യുഎഇ കമ്മിറ്റിയുടെ സഹകരണത്തോടെ ഒരു പെണ്‍കുട്ടിക്ക് മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്.
വാര്‍ത്താസമ്മേളനത്തില്‍ കല്ലട്ര മാഹിന്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, കെ മൊയ്തീന്‍ കുട്ടി ഹാജി, ഹാജി അബ്ദുല്ല ഹുസയ്ന്‍ കടവത്ത്, കാപ്പില്‍ കെ ബി എം ശരീഫ്, എം എച്ച് മുഹമ്മദ് കുഞ്ഞി, അന്‍വര്‍ കോളിയടുക്കം, അബ്ദുല്ലകോഴിത്തിടല്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it