കീര്‍ത്തി ആസാദിന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച കീര്‍ത്തി ആസാദ് എംപിയെ ബിജെപി അധ്യക്ഷന്‍ അമിത്ഷാ സസ്‌പെന്റ് ചെയ്തു.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ആസാദിനു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചുവെന്നും അതിന്റെ മറുപടിയനുസരിച്ചായിരിക്കും തുടര്‍നടപടിയെന്നും ബിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അമിത്ഷായുടെ അഭ്യര്‍ഥന മാനിക്കാതെ ഡിഡിസിഎ അഴിമതിയുമായി ബന്ധപ്പെട്ട് കീര്‍ത്തി ആസാദ് ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it