Flash News

കീടനാശിനി അന്വേഷണം ചാലക്കുടിയിലെ നാലുകടകളിലേക്ക്, കേസില്‍ ഉടന്‍ വഴിത്തിരിവുണ്ടായേക്കും

കീടനാശിനി അന്വേഷണം ചാലക്കുടിയിലെ നാലുകടകളിലേക്ക്, കേസില്‍ ഉടന്‍ വഴിത്തിരിവുണ്ടായേക്കും
X
Chlorpyrifos

ചാലക്കുടി : കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം നിര്‍ണായകമായ വഴിത്തിരിവിലേക്ക്. മണിയുടെ മരണകാരണമായ കീടനാശിനിയെക്കുറിച്ചുള്ള അന്വേഷണം ചാലക്കുടിയിലെ നാലുകടകളിലേക്കു നീളുന്നു. ക്ലോര്‍പിരിഫോസ് എന്ന കീടനാശിനി ചാലക്കുടിയിലെ നാലുകടകളിലേ വില്‍ക്കുന്നുള്ളു എന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഈ കടകളിലേതിലെങ്കിലും നിന്നാണ് കീടനാശിനി വാങ്ങിയിട്ടുണ്ടെങ്കില്‍ കേസില്‍ എളുപ്പം തുമ്പുകണ്ടെത്താനാകുമെന്നാണ് പോലിസ് പ്രതീക്ഷിക്കുന്നത്. കടകളിലെ ബില്ലുംസിസിടിവി ദൃശ്യങ്ങളുണ്ടെങ്കില്‍ അവയും പരിശോധിച്ച് വാങ്ങിയതാരെന്ന് കണ്ടെത്താനായേക്കും. കടയുടമകളുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്ത [related]മണിയുടെ പാഡി എന്ന പുരയിടത്തില്‍ ജാതിമാത്രമേ കൃഷിയുള്ളു എന്നും അതിന് കീടനാശിനിപ്രയോഗം നടത്താറില്ല എന്നും ഔട് ഹൗസ് മാനേജര്‍ നല്‍കിയ മൊഴിയും കണക്കിലെടുത്താണ് പറമ്പില്‍ നിന്ന് ലഭിച്ച കീടനാശിനിക്കുപ്പികള്‍ കേന്ദ്രീകരിച്ച അന്വേഷണത്തിന് പോലീസ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
Next Story

RELATED STORIES

Share it