thiruvananthapuram local

കിഴുവിലം പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചു

ചിറയിന്‍കീഴ്: കിഴുവിലം പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കിഴുവിലം പഞ്ചായത്തില്‍ കുടിവെള്ളം വിതരണം ചെയ്യാത്തതിലും തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാത്തതിലും ക്ലബ്ബുകള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് സിപിഎം കിഴുവിലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.
കഴിഞ്ഞ വര്‍ഷം ക്ലബ്ബുകള്‍ക്ക് വിതരണം ചെയ്യേണ്ട ഉപകരണങ്ങള്‍ അനുവദിച്ച് പഞ്ചായത്ത് വാങ്ങിയിട്ടും ഇതുവരെ വാങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്തിട്ടില്ല. ഇത് പഞ്ചായത്ത് കമ്മിറ്റിയുടെ പിടിപ്പുകേടായേ കാണാന്‍ കഴിയൂ. ഉപരോധം സിപിഎം കിഴുവിലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്തംഗങ്ങളായ കൂടത്തില്‍ ഗോപിനാഥന്‍, എന്‍ രഘു, അനില്‍കുമാര്‍, ശശിധരന്‍നായര്‍, സുല്‍ഫി, സക്കീര്‍, ദര്‍ശന്‍, പവനചന്ദ്രന്‍, എന്‍ എസ് അനില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it