ernakulam local

കിഴക്കമ്പലത്ത് 90.5 ശതമാനം; ഐലന്റില്‍ 2.61 ശതമാനം മാത്രം

കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ ഏറ്റവും ഉയര്‍ന്ന പോളിങ് വാഴക്കുളം ബ്ലോക്കിലെ കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്തി ല്‍.
ഉച്ചയോടെ 68 ശതമാനം രേഖപ്പെടുത്തിയ പോളിങ് വൈകീട്ട് നാലോടെ 82 ശതമാനമായി ഉയര്‍ന്നു. വൈകുന്നേരം വോട്ടിങ് സമയം അവസാനിച്ചപ്പോള്‍ 90.5ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയെന്നാണ് കണക്ക്.
കൊച്ചി കോര്‍പറേഷന്‍ വാര്‍ഡുകളില്‍ പൊതുവേ മന്ദഗതിയിലായിരുന്ന പോളിങ്ങില്‍ ഏറ്റവും കുറവ് 30ാം ഡിവിഷന്‍ വില്ലിങ്ടണ്‍ ഐലന്റിലെ മൂന്നാം ബൂത്തിലാണ് രേഖപ്പെടുത്തിയത്. 2.61 ശതമാനം പേര്‍ മാത്രമാണ് ഇവിടെ വോട്ടു ചെയ്തത്. ആകെ 1532 വോട്ടര്‍മാരുള്ളതില്‍ 40 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 31 പുരുഷന്മാരും 9 വനിതകളുമാണ്. ആകെയുള്ള വോട്ടര്‍മാരില്‍ 1197 പുരുഷന്മാരും 335 വനിതകളുമാണ്. ഈ ബൂത്തിലെ വോട്ടര്‍മാര്‍ ഭൂരിഭാഗവും നാവിക സേന ഉദ്യോഗസ്ഥരാണ്.
ഒരു പക്ഷേ കേരളത്തില്‍ ഇത്രയും കുറവ് പോളിങ് ശതമാനമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it