thiruvananthapuram local

കിളിമാനൂര്‍ കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍ ഉപരോധിച്ചു; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന്

കിളിമാനൂര്‍: കശുവണ്ടി വികസന കോര്‍പറേഷന്റെ കീഴിലെ കിളിമാനൂര്‍ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരും കുടുംബാംഗങ്ങളും തൊഴിലാളികളും ചേര്‍ന്ന് ഇന്നലെ ഫാക്ടറി ഉപരോധിച്ചു. പ്രവര്‍ത്തനം ഇല്ലാത്ത ഫാക്ടറിയിലേക്ക് ഓഫിസ് സ്റ്റാഫിനെ കടത്തിവിട്ടില്ല.
ഉപരോധസമരം നടത്തിയ ജീവനക്കാര്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. കശുവണ്ടി വികസന കോര്‍പറേഷനു കീഴിലെ ജില്ലയിലെ ഏക ഫാക്ടറിയാണ് കിളിമാനൂരിലേത്.
ഇവിടെ മാസങ്ങളായി ജോലിയില്ല. എന്നാല്‍, ഓഫിസ് ജീവനക്കാര്‍ ദിവസവും വരികയും അവര്‍ ഒപ്പിട്ട് അതതു മാസം ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. ഫാക്ടറി ജീവനക്കാരും കുടുംബാംഗങ്ങളും തൊഴിലാളികളും പട്ടിണിയിലാണ്.
ഫാക്ടറി ജീവനക്കാരെയും ഓഫിസ് ജീവനക്കാരെയും രണ്ടു രീതിയിലാണ് കാണുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. എത്രയും പെെട്ടന്ന് ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് തൊഴിലാളികള്‍ സമരത്തിനെത്തിയത്.
Next Story

RELATED STORIES

Share it