കിരീടനേട്ടത്തോടെ റൗള്‍ ഫുട്ബോളിനോടു വിടചൊല്ലി
BY swapna en17 Nov 2015 6:41 AM GMT
swapna en17 Nov 2015 6:41 AM GMT
ന്യൂയോര്‍ക്ക്: റയല്‍ മാഡ്രിഡിന്റെയും സ്പെയിനിന്റെയും ഇതിഹാസ സ്ട്രൈക്കര്‍ റൗള്‍ ഗോണ്‍സാലസ് കിരീടവിജയത്തോടെ 21 വര്‍ഷം നീണ്ട ഉജ്ജ്വല കരിയറിന് തിരശീലയിട്ടു. നോര്‍ത്ത് അമേരിക്കന്‍ ലീഗ് (എന്എഎസ്എല്) ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക് കോസ്മോസ് ടീമിനെയാണ് റൗള്‍ ജേതാക്കളാക്കിയത്. ഫൈനലില്‍ കോസ്മോസ് 3-2ന് ഒറ്റാവ ഫെറി എഫ്സിയെ മറികടക്കുകയായിരുന്നു. മല്‍സരത്തില്‍ ഗോള്‍ നേടിയില്ലെങ്കിലും ടീമിന്റെ മൂന്നാംഗോൡനു വഴിയൊരുക്കിയ റൗള്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.വിവിധ ക്ലബ്ബുകള്‍ക്കായി 21 സീസണുകളില്‍ 22 കിരീടനേട്ടങ്ങളില്‍ പങ്കാളിയായ ശേമാണ് 38കാരനായ റൗള്‍ ബൂട്ടഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം കോസ്മോസിലെത്തിയ റൗള്‍ 16 വര്‍ഷം റയലിന്റെ ജഴ്സിയണിഞ്ഞു. റയലിനൊപ്പം ആറ് ലീഗ് കിരീടങ്ങളും മൂന്ന് ചാംപ്യന്‍സ് ലീഗ് ട്രോഫികളും താരം നേടിയിട്ടുണ്ട്.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT