കിരീടം സമ്മാനിച്ച് ഇബ്ര പടിയിറങ്ങി
BY midhuna mi.ptk23 May 2016 7:29 AM GMT
X
midhuna mi.ptk23 May 2016 7:29 AM GMT
പാരിസ്: സ്വീഡിഷ് ഗോള്‍മെഷീന്‍ സ്റ്റാന്‍ ഇബ്രാഹിമോവിച്ച് വിജയകരമായി പിഎസ്ജി ദൗത്വം അവസാനിപ്പിച്ചു. ഫ്രഞ്ച് കപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും പിഎസ്ജിയെ ചാംപ്യന്മാരാക്കിയാണ് ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളിലൊരാളായ ഇബ്ര പടിയിറങ്ങിയത്. കലാശപ്പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ മാഴ്സെയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലീഗ് കിരീടത്തിനു പുറമേ ഫ്രഞ്ച് കപ്പും പിഎസ്ജി തങ്ങളുടെ ഷെല്‍ഫിലെത്തിച്ചത്. ഇതോടെ ഫ്രഞ്ച് കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായ മാഴ്സെയുടെ റെക്കോഡിനൊപ്പമെത്താനും പിഎസ്ജിക്കായി. ഇരു ടീമും 10 തവണയാണ് ഫ്രഞ്ച് കപ്പില്‍ മുത്തമിട്ടത്.പിഎസ്ജി ജഴ്സിയില്‍ തന്റെ അവസാന മല്‍സരത്തിലിറങ്ങിയ ഇബ്രാഹിമോവിച്ചിന്റെ ഇരട്ട ഗോളുകളുമായി കലാശപ്പോരില്‍ ഹീറോയായി. ഈ സീസണിനു ശേഷം പിഎസ്ജി വിടുമെന്ന് താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പിഎസ്ജിയുടെ എക്കാലത്തെയും വലിയ ഗോള്വേട്ടക്കാരന് കൂടിയാണ് ഇബ്ര. ബ്ലയ്സ് മറ്റുഡി, എഡിന്‍സന്‍ കവാനി എന്നിവരാണ് മാഴ്സെയ്ക്കെതിരേ പിഎസ്ജിയുടെ മറ്റു സ്കോറര്‍മാര്‍.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT