കിരണ്‍ബേദി പുതുച്ചേരി ഗവര്‍ണറായി ചുമതലയേറ്റു

പുതുച്ചേരി: ബിജെപി നേതാവും മുന്‍ ഐപിഎസ് ഓഫിസറുമായ കിരണ്‍ബേദി പുതുച്ചേരിയുടെ 23ാമത് ഗവര്‍ണറായി ചുമതലയേറ്റു. രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ഹുലുവാദി ജി രമേഷാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. കേന്ദ്രഭരണപ്രദേശങ്ങളിലെ നാലാമത്തെ വനിതാ ഗവര്‍ണറാണ് ബേദി.
കഴിഞ്ഞ രണ്ടു വര്‍ഷമായി ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറുടെ അധിക ചുമതല പുതുച്ചേരി ഗവര്‍ണര്‍ക്കാണ്. മുഖ്യമന്ത്രി വി നാരായണ സ്വാമി, മുന്‍ മുഖ്യമന്ത്രി എന്‍ രംഗസ്വാമി, ആര്‍ വി ജാനകിരാമന്‍, എം ഡി ആര്‍ രാമചന്ദ്രന്‍, മുന്‍ മന്ത്രിമാര്‍, ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ഫിലിപ്പ് ജാന്‍വിയര്‍ കാമിയാമ, പിസിസി പ്രസിഡന്റ് എന്‍ നമശിവായം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it