kannur local

കിയാല്‍ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അപേക്ഷ ക്ഷണിച്ച തസ്തികകളില്‍ നിയമനം നടത്തുന്നതില്‍ അഴിമതിയുണ്ടെന്നും അനധികൃത നിയമനം നടത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ സമരത്തിലേക്ക്.
ആദ്യഘട്ടമെന്ന നിലയില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള (കിയാല്‍) ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തലശ്ശേരി റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് കിയാല്‍ ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഫീഖ് കീച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റിയംഗം സി എം നസീര്‍, ഷമീര്‍ നെല്ലൂനി, എ വി മുനീര്‍ സംസാരിച്ചു.—കഞ്ചാവുമായി
കവര്‍ച്ചാകേസിലെ
പ്രതി അറസ്റ്റില്‍
കാസര്‍കോട്: വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവുമായി കവര്‍ച്ചാക്കേസിലെ പ്രതി പിടിയില്‍. കുമ്പള കോയിപ്പാടി കെകെ പുറം ഹൗസിലെ മുനവീര്‍ കാസിമി(22)നെയാണ് കാസര്‍കോട് സി ഐയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് അറസ്റ്റ് ചെയ്തത്.
80 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിതരണം നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലിസ് പറഞ്ഞു. പിടിയിലായ മുനവീര്‍ കാസിം നേരത്തെ എക്‌സൈസ് ചാര്‍ജ്ജ് ചെയ്ത കഞ്ചാവ് കേസിലും നാലു വര്‍ഷം മുമ്പ് നടന്ന മറ്റൊരു കവര്‍ച്ചാക്കേസിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. നാലു വര്‍ഷം മുമ്പ് അണങ്കൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് ലക്ഷങ്ങള്‍ വിലവരുന്ന ലോക്കര്‍ കടത്തിക്കൊണ്ടുപോവുകയും, പിന്നീട് ഷിഘിബാഗിലുവിലെ ഒരു പറമ്പില്‍ വച്ച് കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലോക്കര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.
Next Story

RELATED STORIES

Share it