കിണര്‍ വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ ശ്വാസംമുട്ടി മരിച്ചു
BY Sumeera SMR7 Feb 2016 7:50 PM GMT
Sumeera SMR7 Feb 2016 7:50 PM GMT
ചിങ്ങവനം (കോട്ടയം): കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്നുപേര്‍ ശ്വാസംമുട്ടി മരിച്ചു. കുറിച്ചി നെടുങ്ങാടപ്പള്ളി ആന്റണി വര്‍ഗീസ് (ഷിബു-41), പശ്ചിമബംഗാള്‍ മാല്‍ഡ സ്വദേശികളായ ജഹാംഗീര്‍ (26), മുക്താര്‍ (27) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
കുറിച്ചി കാലായിപ്പടി ഇടശ്ശേരി ചെല്ലപ്പന് എന്നയാളുടെ വീട്ടുകിണര്‍ വൃത്തിയാക്കവെ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണു സംഭവം. 40 അടിയോളം ആഴമുള്ള കിണര്‍ ബംഗാള്‍ സ്വദേശികള്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംകിട്ടാതായപ്പോള് ഇവരെ രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു ആന്റണി വര്‍ഗീസ്. ശ്വാസം കിട്ടാതെ ഇദ്ദേഹവും ബോധരഹിതനായി. നാട്ടുകാര്‍ ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിച്ചു.
കോട്ടയം യൂനിറ്റിലെ ഫയര്മാന് ടി യു ഷാജിയും സംഘവും മൂവരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. എസ്ഐ എം എസ് ഷിബുവിന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT