kasaragod local

കാസര്‍കോട് വികസന പാക്കേജ് അവലോകനം ചെയ്തു

കാസര്‍കോട്്: പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്നും പൂര്‍ത്തിയായവ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നും ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ കാസര്‍കോട് വികസന പാക്കേജ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് നിരത്ത്, കെട്ടിട വിഭാഗങ്ങള്‍, എല്‍എസ്ജിഡി, കേരള ജല അതോറിറ്റി തുടങ്ങിയവയുടെ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ നടത്തി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പണി പൂര്‍ത്തിയായ മലയോര ഹൈവെ, വള്ളിക്കടവ്-ചെറുപുഴ റോഡ്, ദേലംപാടി പ്രീ മെട്രിക് ഹോസ്റ്റല്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം ഉടന്‍ നടത്തും. കണ്ണംകൈ, ആയങ്കടവ്, വാഞ്ഞങ്ങാട് പാലങ്ങളുടെ പ്രവര്‍ത്തികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ 2013-14 വര്‍ഷത്തില്‍ അനുവദിച്ച 25 കോടി രൂപയില്‍ 24.40 കോടി രൂപയും ഇതിനകം ചെലവഴിച്ചു. കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി 272.89 കോടി രൂപയാണ് പാക്കേജിനായി വകയിരുത്തിയത്. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി, ഫിനാന്‍സ് ഓഫിസര്‍ കെ കുഞ്ഞമ്പു നായര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it