Districts

കാസര്‍കോട് ജില്ലാ പഞ്ചായത്തിനായിഅത്യുത്തരദേശത്ത് പോരാട്ടം

കാസര്‍കോട്: ഇടതുമുന്നണി ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കാന്‍ യു.ഡി.എഫ്. 16 ഡിവിഷനുകള്‍ ഉണ്ടായിരുന്നത് പുതുതായി കലക്ടറേറ്റ് ഉള്‍ക്കൊള്ളുന്ന സിവില്‍ സ്റ്റേഷന്‍ ഡിവിഷന്‍ രുപീകരിച്ചതോടെ  17 ആ യി. കഴിഞ്ഞ തവണ എല്‍.ഡി.എഫ്. ഒമ്പത്, ബി. ജെ.പി. ഒന്ന്, യു. ഡി.എഫ്. ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ തവണ ലീഗ് മല്‍സരിച്ച എടനീര്‍ ഡിവിഷനില്‍ 200 വോട്ടിനും ദേലംപാടിയില്‍ 60 വോട്ടുകള്‍ക്കുമാണ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. പുതുതായി രുപീകരിച്ച സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് ലീഗിന് ഭൂരീപക്ഷമുള്ളതാണ്. ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

ജില്ലാ പഞ്ചായത്തിലെ എട്ട് ഡിവിഷനുകളില്‍ ലീഗും ഏഴില്‍ കോണ്‍ഗ്രസ്സും സി.എം.പി, ജനതാദള്‍ എന്നിവ ഓരോ സീറ്റിലുമാണു മല്‍സരിക്കുന്നത്. ഇടതുമുന്നണിയില്‍ സി.പി.എം. 11, സി. പി. ഐ. മൂന്ന്, ഐ.എന്‍. എല്‍. രണ്ട് എന്നിങ്ങനെയാണു മല്‍സരിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, സിവില്‍ സ്റ്റേഷന്‍, ചെങ്കള, എടനീര്‍, ദേലംപാടി, പെരിയ, ചെറുവത്തുര്‍ ഡിവിഷനുകളിലാണ് ലീഗ് മല്‍സരിക്കുന്നത്. ഇതില്‍ ആറ് സീറ്റില്‍ വിജയപ്രതീക്ഷ പുലര്‍ത്തുന്നു. കോണ്‍ഗ്രസ് മല്‍സരിക്കുന്ന വോര്‍ക്കാടി, ഉദുമ, കള്ളാര്‍, ചിറ്റാരിക്കല്‍ ഡിവിഷനുകളിലും യു. ഡി.എഫിനു പ്രതീക്ഷയുണ്ട്. എ ല്‍.ഡി.എഫിനു വേണ്ടി സി.പി. എം. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. വി പി പി മുസ്തഫയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി. എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇദ്ദേഹം പെരിയ ഡിവിഷനില്‍ മല്‍സരിക്കും. സി.പി.ഐയിലെ മുന്‍ എം. എല്‍.എ.എം നാരായണന്‍ ബേഡകം സംവരണ ഡിവിഷനില്‍ ജനവിധി തേടുന്നു. ബി.ജെ.പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജില്ലാ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് എടനീര്‍ ഡിവിഷനിലും ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാര്‍ ഷെട്ടി വോര്‍ക്കാടി ഡിവിഷനിലും മല്‍സരിക്കുന്നു. നിലവില്‍ യു.ഡി.എഫ്. ഭരിക്കുന്ന കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളില്‍ ഭരണത്തുടര്‍ച്ചയ്ക്കാണ്     യു.ഡി.എഫ്. ശ്രമം. നീലേശ്വരം നഗരസഭയില്‍ ഇടതുമുന്നണിയിലെ പടലപ്പിണക്കം വോട്ടാക്കി മാറ്റുമെന്നാണ് യു.ഡി. എഫ്. അവകാശപ്പെടുന്നത്. ജില്ലയില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളാണ് ഉള്ളത്.

ഇതില്‍ പരപ്പ, മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്കുകള്‍ യു. ഡി. എഫും, നീലേശ്വരം, കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകള്‍ എല്‍.ഡി.എഫുമാണു ഭരിക്കുന്നത്. ഈ ബ്ലോക്കുകളില്‍ വലിയ മാറ്റമില്ലാതെ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നാണു ചുണ്ടിക്കാണിക്കപ്പെടുന്നത്. 38 പഞ്ചായത്തുകളാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 18 യു.ഡി.എഫ്, 17 എല്‍. ഡി.എഫ്, മൂന്ന് ബി.ജെ.പി. എന്നിങ്ങനെയാണ് ഭരണം കൈയാളുന്നത്. ബി.ജെ.പിക്ക് നിലവില്‍ മധൂ ര്‍, കാറഡുക്ക, പൈവളിഗെ പഞ്ചായത്തുകളാണുള്ളത്. എന്നാ ല്‍, ഇത്തവണ ബി.ജെ.പിക്ക് ശക്തമായ തിരിച്ചടിയുണ്ടാവുമെന്നാണു വിലയിരുത്തല്‍. കാറഡുക്ക, പൈവളിഗെ പഞ്ചായത്തുകളില്‍ ഭരണമാറ്റത്തിനു സൂചനയുണ്ട്.

എസ്.ഡി.പി.ഐയും ശക്തമായ മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ്. പാര്‍ട്ടി 75 വാര്‍ഡുകളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുന്നണികളിലെ അധികാര വടംവലിയും പടലപ്പിണക്കവും മുലം സീറ്റ് വിഭജനം പോലും പലയിടത്തും പൂര്‍ത്തിയായിട്ടില്ല. ഏതാനും പഞ്ചായത്തുകളില്‍ ഭരണമാറ്റത്തിനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മുളിയാര്‍ ഇത്തവണ തിരിച്ചുപിടിക്കാനാവുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നാളെ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ജില്ലയിലെത്തും.
Next Story

RELATED STORIES

Share it