kasaragod local

കാസര്‍കോട് ആദ്യമണിക്കൂറില്‍ 17 ശതമാനം വോട്ട് രേഖപ്പെടുത്തി

കാസര്‍കോട്: തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ രാവിലെ  7 ന് പോളിങ് ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറില്‍ 17 ശതമാനം വോട്ട് രേഖപ്പെടുത്തി. കാലാവസ്ഥയിലുണ്ടായ വ്യതിയാനം വകവെക്കാതെ രാവിലെതന്നെ ബൂത്തുകളില്‍ സമ്മദിദായകരുടെ വന്‍ ക്യൂ കാണാമായിരുന്നു. കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന് കാസര്‍കോട് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും മഞ്ചേശ്വരം മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഗവ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും  യുഡിഎഫ് സ്ഥാനാര്‍ത്ഥി  പി ബി അബ്ദുള്‍ റസാഖ് ചെങ്കള പാനാര്‍ക്കുളം സ്‌കൂള്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ പല ഭാഗങ്ങളിലും വൈദ്യുതി നിലച്ചതിനാല്‍ ജനറേറ്ററിന്റെ സഹായത്തോടെയാണ് പല ബൂത്തുകളും പ്രവര്‍ത്തിച്ചത്. സ്ത്രീ സൗഹൃദ ബൂത്തായ കാസര്‍കോട് അടുക്കത്ത് വയല്‍ ഹൈസ്‌കൂള്‍ ബൂത്തില്‍ മുഴുവന്‍ വനിതാ ജീവനക്കാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത്. ഇവിടെയും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ട്. തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മഴയെപോലും വകവെക്കാതെയാണ് വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്തുന്നത്.
Next Story

RELATED STORIES

Share it