കാസര്‍കോട്ട് രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു
BY swapna en22 April 2016 4:10 AM GMT
swapna en22 April 2016 4:10 AM GMT
കാസര്‍കോട്: കനത്ത ചൂടില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു. കടല്‍ത്തീരത്ത് പട്രോളിങ് നടത്തുകയായിരുന്ന കാസര്‍കോട് തീരദേശ സ്റ്റേഷനിലെ സീനിയര്‍ പോലിസ് ഓഫിസറും പയ്യന്നൂര്‍ മാത്തില്‍ എരമം നോര്‍ത്ത് സ്വദേശിയുമായ പി കരുണാകര(47)നാണ് സൂര്യാഘാതമേറ്റത്. ഉച്ചയ്ക്ക് ചേരങ്കൈ കടപ്പുറത്താണ് സംഭവം. കഴുത്തിന്റെ പിന്‍ഭാഗത്ത് പൊള്ളലേറ്റ് കരുവാളിച്ച നിലയിലാണ്. ശരീരം ചുവന്നുതുടുത്തിട്ടുണ്ട്. നായന്മാര്മൂല പെരുമ്പള കടവത്തെ ബഷീറിന്റെ മകനും ബെദിര പിടിഎം സ്കൂളിലെ യുകെജി വിദ്യാര്‍ഥിയുമായ മുഹമ്മദ് മുബഷീര്‍(ഏഴ്) ആണ് സൂര്യാഘാതമേറ്റ രണ്ടാമന്. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT