കാശി മഠാധിപതിയെ തടയാന്‍ ശ്രമം; പ്രതിഷേധക്കാരെ പോലിസ് നീക്കി

കൊച്ചി: കാശി മഠാധിപതി സ്വാമി സംയമീന്ദ്രതീര്‍ത്ഥയെ തടയാന്‍ ശ്രമം. പുറത്താക്കപ്പെട്ട മുന്‍ മഠാധിപതി രാഘവേന്ദ്രതീര്‍ത്ഥയുടെ അനുയായികളാണ് സ്വാമി സംയമീന്ദ്രതീര്‍ത്ഥയെ തടയാന്‍ ശ്രമിച്ചതെന്നാണു പറയുന്നത്.

വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി മൂന്നു ദിവസം മുമ്പാണ് സ്വാമി കേരളത്തില്‍ എത്തിയത്. അമ്പലമേട് കുലദേവത ക്ഷേത്രത്തില്‍ നിന്നാണ് സ്വാമി ഇന്നലെ വൈകീട്ട് അഞ്ചോടെ സ്വാമി സുധീന്ദ്രതീര്‍ത്ഥയുടെ പാദുകപ്രതിഷ്ഠയ്ക്കായി ടിഡി അമ്പലത്തിലേക്ക് എത്തിയത്.
ഈ സമയം രാഘവേന്ദ്രയുടെ അനുയായികളെന്നു പറയുന്ന 50ഓളം പേര്‍ പ്രതിഷേധപ്രകടനമായി ടിഡി ക്ഷേത്രത്തിനടുത്തേക്ക് എത്തി. തുടര്‍ന്ന് ബാരിക്കേഡ് കെട്ടി തടഞ്ഞെങ്കിലും പിരിഞ്ഞുപോവാന്‍ തയ്യാറാവാതെ വന്നതോടെ പോലിസ് ഇവരെ സ്ഥലത്തുനിന്നു നീക്കംചെയ്തു.
Next Story

RELATED STORIES

Share it