kozhikode local

കാവ് ആക്രമിച്ചെന്ന് ആരോപണം; ചെറൂപ്പയില്‍ സംഘര്‍ഷം

മാവൂര്‍: ചെറൂപ്പ മുത്തശ്ശിക്കാവ് ഉല്‍സവത്തിനിടെ സംഘപരിവാര പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാവൂര്‍-കോഴിക്കോട് റോഡില്‍ കുത്തിയിരുന്ന് ഉപരോധം സൃഷ്ടിക്കുകയും ചെറൂപ്പയില്‍ ബലമായി കടകളടപ്പിക്കുകയും ചെയ്തു. മാസങ്ങള്‍ക്കു മുമ്പ് ഇതേ സ്ഥലത്ത് മാരകായുധങ്ങളുമായി സംഘം ചേ ര്‍ന്നെത്തിയവര്‍ കാവിനു സമീപത്തെ വേലി തകര്‍ക്കുകയും സ്ഥലം കൈയ്യേറുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ എഡിഎമിന്റെയും അസി. കമ്മീഷണറുടെയും നേതൃത്വത്തില്‍ പരിഹാര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് പുതിയ സംഭവവികാസം. കാവിനു സമീപത്തെ 18 സെന്റ് സ്ഥലത്തെ ചൊല്ലി സമീപവാസിയുടെ കുടുംബവും ഉല്‍സവക്കമ്മറ്റിയും തര്‍ക്കത്തിലാണ്. തര്‍ക്ക സ്ഥലത്ത് പ്രവേശിക്കാതെയും സഹകരിച്ചുകൊണ്ടും ഉല്‍സവം നടക്കട്ടെയെന്നും അതിനു ശേഷം ചര്‍ച്ച തുടരാമെന്നുമായിരുന്നു നിര്‍ദേശം.
എന്നാല്‍ ഉല്‍സവത്തിനെത്തിയവര്‍ സമീപ വീടാക്രമിച്ചുവെന്ന് പരിസരവാസിയും ഉല്‍സവ സ്ഥലത്തേക്കു കല്ലെറിഞ്ഞുവെന്ന് ഉല്‍സവക്കാരും ആരോപിക്കുന്നു. ഉല്‍സവത്തിനെത്തിയ ഒരാളെയും സമീപ വീട്ടിലെ രണ്ടു സ്ത്രീകളെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവിലേക്കു കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു റോഡ് ഉപരോധവും കടയടപ്പിക്കലും നടത്തിയത്. രണ്ടു സ്ത്രീകളെ പോലിസ് കസ്റ്റഡിയിലെടുത്തതിനു ശേഷമാണ് ഉപരോധക്ക ാര്‍ പിരിഞ്ഞുപോയത്.
Next Story

RELATED STORIES

Share it