Most popular

കാഴ്ചയില്ലാത്തവര്‍ പ്രതീകാത്മക മരണം വരിക്കുന്നു

കോഴിക്കോട്: ലോക ഭിന്നശേഷി ദിനമായ ഇന്ന് കാഴ്ചയില്ലാത്തവര്‍ പ്രതീകാത്മകമായി മരണം വരിക്കുന്നു. കാഴ്ചയില്ലാത്തവരുടെ സംയുക്ത സമിതിയാണ് തൃശൂര്‍ ജില്ലയില്‍ പരിപാടി സംഘടിപ്പിക്കുന്നത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാഴ്ചയില്ലാത്തവരെ അവഗണിക്കുകയാണെന്നു സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടി സര്‍ക്കാര്‍ ലക്ഷക്കണക്കിനു രൂപ മാറ്റിവയ്ക്കുമ്പോഴും യാതൊരു ഗുണവും ലഭിക്കുന്നില്ല. കേരളത്തില്‍ മൂന്നരലക്ഷത്തോളം കാഴ്ചയില്ലാത്തവരാണുള്ളത്. ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും ജീവിക്കാനുള്ള സൗകര്യങ്ങളില്ല. ഭിന്നശേഷി നിയമം (പിഡബ്ല്യുഡി ആക്ട്-1995) നിലവില്‍ വന്ന ശേഷം എല്ലാ തസ്തികകളിലും മൂന്നുശതമാനം ഭിന്നശേഷിയുള്ളവര്‍ക്കു നല്‍കണം. എന്നാല്‍, ഇതു നടപ്പാക്കിയിട്ടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംഘടനാ ഭാരവാഹികളായ ജോണ്‍, ടി സുരേഷ്, ഷംസുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it