Kerala

കാലിക്കറ്റ് സര്‍വകലാശാലയ്ക്കുള്ള ഫണ്ട് തടയാന്‍ നീക്കം

കാലിക്കറ്റ് സര്‍വകലാശാലയ്ക്കുള്ള ഫണ്ട് തടയാന്‍ നീക്കം
X
UNiversity-of-Calicut

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: ഉന്നതവിദ്യാഭ്യാസ സര്‍വേയുമായി കാലിക്കറ്റ് സര്‍വകലാശാല സഹകരിക്കുന്നില്ലെന്നു കാണിച്ചു കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയം (എംഎച്ച്ആര്‍ഡി) സര്‍വകലാശാലയ്ക്ക് കത്തയച്ചു. ഈ മാസം 28നുള്ളില്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള മുഴുവന്‍ കോളജുകളുടെയും വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍വകലാശാലയ്ക്കും കോളജുകള്‍ക്കുമുള്ള ഗ്രാന്റുകള്‍ തടയാനാണ് മന്ത്രാലയത്തിന്റെ നീക്കം. 401 കോളജുകളാണ് സര്‍വകലാശാലയ്ക്കു കീഴില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളത്. ഇതില്‍ 125 കോളജുകള്‍ മാത്രമേ തങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയിട്ടുള്ളൂ.
[related]2010-11 വര്‍ഷങ്ങളിലാണ് അഖിലേന്ത്യാ തലത്തില്‍ ഉന്നതവിദ്യാഭ്യാസ സര്‍വേ തുടങ്ങിയത്. അധ്യാപക-വിദ്യാര്‍ഥി അനുപാതം, പരീക്ഷാഫലം, കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ലോണെടുത്ത് പഠിക്കുന്നവര്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. ഉന്നതവിദ്യാഭ്യാസ മേഖലയെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചു വ്യത്യസ്ത പ്രവര്‍ത്തനപദ്ധതികള്‍ തയ്യാറാക്കുകയാണ് സര്‍വേയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സര്‍വേയുമായി കൃത്യമായി സഹകരിക്കാത്ത സംസ്ഥാനമാണ് കേരളം. സര്‍വകലാശാലകളില്‍ കാലിക്കറ്റ് ആണ് വിവരങ്ങള്‍ പൂര്‍ണമായി നല്‍കാത്തത്.
ഈ മാസം 28നകം മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കണമെന്നു പ്രിന്‍സിപ്പല്‍മാരുടെയും നോഡല്‍ ഓഫിസര്‍മാരുടെയും യോഗത്തില്‍ രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു. രാജ്യത്തെ ഏതു കോളജിനെപ്പറ്റിയുള്ള വിവരങ്ങളും എഐഎസ്എച്ച്ഇ എന്ന സൈറ്റില്‍ ലഭ്യമാവും.
Next Story

RELATED STORIES

Share it