കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ ഫണ്ട് രൂപീകരിക്കുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വിദ്യാഭ്യാസനിധി രൂപീകരിക്കാന്‍ നീക്കം തുടങ്ങി.
പിജി, എംഫില്‍, പിഎച്ച്ഡി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് ഭാരിച്ച സാമ്പത്തികച്ചെലവു താങ്ങാന്‍ കഴിയുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പദ്ധതി രൂപീകരിക്കുന്നത്.
വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെയാണ് വിദ്യാഭ്യാസനിധി രൂപീകരിക്കുക. വകുപ്പുതലവന്‍മാരായ അധ്യാപകര്‍, സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിക്കാന്‍ ആലോചിക്കുന്നത്.
സര്‍വകലാശാലാ ഫണ്ടില്‍നിന്ന് കൂടുതല്‍ തുക വിദ്യാര്‍ഥികളുടെ പഠനത്തിന് നല്‍കാന്‍ നിയമപരമായി കഴിയില്ലെന്നിരിക്കെയാണ് പ്രവാസികള്‍, വ്യവസായികള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവരില്‍ നിന്നെല്ലാം സംഭാവനകള്‍ സ്വീകരിച്ച് കാരുണ്യത്തിന്റെ മുഖവുമായി കാലിക്കറ്റ് സര്‍വകലാശാല വഴികാട്ടിയാവുന്നത്.
Next Story

RELATED STORIES

Share it