Districts

കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റ്: മേഴ്‌സി കോളജ് മുന്നേറുന്നു

കോഴിക്കോട്: രണ്ടു ദിവസമായി നടന്നുവരുന്ന കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റില്‍ വനിതാ വിഭാഗത്തില്‍ 45 പോയിന്റ് നേടി പാലക്കാട് മേഴ്‌സി കോളജ് മുന്നേറുന്നു. 43 പോയിന്റ് നേടി വിമലാ കോളജ് തൃശൂര്‍ തൊട്ടുപിറകിലുണ്ട്. വിടിബി ശ്രീകൃഷ്ണപുരം മുന്നാംസ്ഥാനത്തും.പുരുഷ വിഭാഗത്തില്‍ 44 പോയിന്റ് നേടി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട മുന്നില്‍. 25 പോയിന്റ് നേടി ശ്രീകൃഷണ കോളജും മുന്നേറുന്നു.ഒന്നാംസ്ഥാനം നേടിയവര്‍: 10,000 മീറ്റര്‍ ആണ്‍: ജെ ബിജയ് (ഗവ. വിക്ടോറിയ കോളജ്) പെ ണ്‍: എം ഡി താര (മേഴ്‌സി കോളജ്),1500 മീറ്റര്‍ പെണ്‍: പി യു ചിത്ര (വിടിബി, ശ്രീകൃഷ്ണപുരം), ആണ്‍: അമല്‍ തോമസ് (ഗവ. കോളജ് കോടഞ്ചേരി),ഡിസ്്കസ് ത്രോ പെണ്‍: റീമ നാഥ് (വിമല കോളജ് തൃശൂര്‍). പോള്‍വാള്‍ട്ട് പെണ്‍: മെല്‍ബി ടി മാനുവല്‍ (വിമല കോളജ് തൃശൂര്‍), ഷോട്ട്പുട്ട് പെണ്‍: ടി അനുശ്രീ (വിമല കോളജ് തൃശൂ  ര്‍),100 മീറ്റര്‍ ആണ്‍: കെ പി അശ്വിന്‍ (ശ്രീകൃഷ്ണ കോളജ് ഗുരുവായൂര്‍).ഡിസ്‌കസ് ത്രോ ആണ്‍: മുഹമ്മദ് ഫാസില്‍ (ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട).
Next Story

RELATED STORIES

Share it