Districts

കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ വിദ്യാര്‍ഥി യൂനിയന്‍ ഇല്ലാതായിട്ട് രണ്ടുവര്‍ഷം

തേഞ്ഞിപ്പലം: കോളജ് കാംപസുകളില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍വകലാശാല ഉത്തരവിറക്കുമ്പോഴും സര്‍വകലാശാലാ ആസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താതെ വിദ്യാര്‍ഥി യൂനിയന്‍ ഇല്ലാതായി രണ്ടുവര്‍ഷമാവുന്നു. കാംപസിലെ സ്വാശ്രയ വിദ്യാര്‍ഥികള്‍ക്കു കൂടി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം മുന്‍ വിസി യുടെ കാലത്ത് നല്‍കിയിട്ടും ഇതുവരെ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍വകലാശാലാ അധികൃതര്‍ തയ്യാറായില്ല. ഡിപാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ സ്വാശ്രയക്കാര്‍ ഉള്‍പ്പെടെ 1500ഓളം വിദ്യാര്‍ഥികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാം.
ഇപ്പോള്‍ പിജി പ്രവേശനം പൂര്‍ണമായിട്ടില്ല. ഇതു പൂര്‍ത്തിയായാല്‍ തിരഞ്ഞെടുപ്പ് നടത്താനാവും. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എസ്എഫ്‌ഐയി ല്‍ നിന്ന് യൂനിയന്‍ പിടിച്ചെടുക്കാമെന്നാണ് എംഎസ്എഫ്-കെഎസ്‌യു സംഘടനകളുടെ കണക്കുകൂട്ടല്‍. സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് റഗുലര്‍ ഹോസ്റ്റല്‍ അനുവദിച്ചതിനെതിരേ എസ്എഫ്‌ഐ നടത്തിയ സമരത്തോടെ സ്വാശ്രയ വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐക്കെതിരേ വോട്ട് ചെയ്യുമെന്നാണ് എംഎസ്എഫ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, സര്‍വകലാശാലാ കാംപസ് തങ്ങളില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ മറ്റാര്‍ക്കുമാവില്ലെന്ന് എസ്എഫ്‌ഐയും വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it