കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴില്‍ എംഎഡ് കോഴ്‌സിന് ആളില്ല; 11 സെന്ററുകളില്‍ കോഴ്‌സ് നിര്‍ത്തലാക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ 16 സെന്ററുകളില്‍ നില നിന്നിരുന്ന എംഎഡ് കോഴ്‌സിന് ആളില്ലാതായതോടെ 11 സെന്ററുകള്‍ കോഴ്‌സ് നിര്‍ത്തലാക്കി.

രണ്ട് ഗവ. കോളജുകള്‍, ഫാറൂഖ് ട്രെയിനിങ് കോളജ്, എന്‍എസ്എസ് ഒറ്റപ്പാലം, കാലിക്കറ്റ് സര്‍വകലാശാല കാംപസ് സെന്റര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കോഴ്‌സ് പേരിനെങ്കിലും നില നില്‍ക്കുന്നത്. വാഴ്‌സിറ്റി കാംപസില്‍ കോഴ്‌സ് ഫീസ്, 3000 രൂപയായിട്ടുപോലും നിലവിലുള്ള 50 സീറ്റില്‍ 26 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. സ്വാശ്രയ കോളജുകളില്‍ കോഴ്‌സിന്റെ ഫീസ് 80,000 രൂപയാക്കിയതാണ് ആളില്ലാതാകാന്‍ കാരണം.
നേരത്തെ ഒരു വര്‍ഷം കൊണ്ട് കഴിഞ്ഞിരുന്ന കോഴ്‌സ് പഠന ബോര്‍ഡിലെ ചില അധ്യാപകരുടെ തല തിരിഞ്ഞ പരിഷ്‌കരണത്താല്‍ രണ്ടു വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചതോടെയാണ് വാഴ്‌സിറ്റി കാംപസില്‍ 3000 രൂപ മാത്രം ഫീസുണ്ടായിട്ടും ആളില്ലാതാകാനുള്ള കാരണം.
തൃശൂര്‍, കണിയാമ്പറ്റ, വടകര സെന്ററുകളില്‍ കണിയാമ്പറ്റയില്‍ മാത്രമാണ് എംഎഡിന് പേരിനെങ്കിലും കുട്ടികളുള്ളത്. രണ്ടു വര്‍ഷ കോഴ്‌സ് ഒരു വര്‍ഷമാക്കി ചുരുക്കുകയും ഫീസ് കുറക്കുകയും ചെയ്താലല്ലാതെ എംഎഡ് കോഴ്‌സ് പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നാണ് സര്‍വകലാശാലയിലെ വിദ്യാഭ്യാസ വിദഗ്ധരുള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it