malappuram local

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയം അന്തര്‍ദേശീയ മല്‍സരങ്ങള്‍ക്കായി ഒരുങ്ങുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ സി എച്ച് മുഹമ്മദ്‌കോയ സ്റ്റേഡിയം അന്തര്‍ദേശീയ മല്‍സരങ്ങള്‍ക്കായി സജ്ജമാക്കുന്നു.
സ്‌പോര്‍ട്‌സ് പവലിയന്‍, ഫഌഡ്‌ലിറ്റോടു കൂടിയുള്ള സിന്തറ്റിക് ട്രാക്ക്, സിന്തറ്റിക് വാമിങ് അപ് ഏരിയ, സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ്, ഗാലറി നവീകരണം, സ്റ്റോര്‍ റൂം എന്നിവ നിര്‍മിച്ച് സൗകര്യം വിപുലീകരിക്കാന്‍ നീക്കം നടക്കുന്നു ണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി സി കെ വല്‍സന്‍, ഡോടോത്തി ഡാനിയല്‍, എസ് പി പിള്ള, പിവിസി ഡോ. പി മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍മജീദ്, കായിക വകുപ്പ് മേധാവി ഡോ. സക്കീര്‍ ഹുസൈന്‍, എന്‍ജിനീയര്‍ കെ കെ അബ്ദുനാസര്‍ എന്നിവര്‍ വിസിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
യോഗത്തിലെ നിര്‍ദേശങ്ങള്‍ പ്രൊജക്ട് രൂപത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സമര്‍പ്പിക്കും. പതിമൂന്നാമത് നാഷനല്‍ യൂത്ത് അത്‌ലറ്റിക് മീറ്റ് വാഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു അരങ്ങേറിയിരുന്നത്. ഏഷ്യയിലെ പ്രകൃതിദത്ത ഗ്രൗണ്ടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സര്‍വകലാശാല സ്റ്റേഡിയം.
Next Story

RELATED STORIES

Share it