കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍: പടപ്പാട്ടിലും കോല്‍ക്കളിയിലും ജേതാക്കളായി ഫാറൂഖും വടകരയും

തേഞ്ഞിപ്പലം: ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ ഒന്നാംവേദിയില്‍ യുദ്ധം കൊടുമ്പിരികൊള്ളും പോലെയാണ് ഇന്നലെ പടപ്പാട്ട് മല്‍സരം അരങ്ങേറിയത്. പ്രവാചകരുടെയും ശിഷ്യന്മാരുടെയും യുദ്ധചരിത്രങ്ങള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍ പരസ്പരം പോരാടി. ഒടുവില്‍ ഇടവേളകളോടെയാണെങ്കിലും കുത്തക നിലനിര്‍ത്തിപ്പോന്ന ഫാറൂഖ് കോളജ് വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു ഇത്തവണ ഇന്റര്‍സോണിലും ഒന്നാം സ്ഥാനം നേടിയത്.
എടരിക്കോടന്‍ ഗുരുക്കന്‍മാര്‍ പരിശീലിപ്പിച്ചെടുത്ത ഫാറൂഖ് കോളജ് ടീം നാലുവര്‍ഷത്തിനു ശേഷം കോല്‍ക്കളിയുടെ ആധിപത്യം തിരിച്ചുപിടിച്ച് ഒന്നാംസ്ഥാനത്തെത്തി. കോല്‍ക്കളിയില്‍ വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ മുഹമ്മദ് റബീനും സംഘവും കൂടി ഒന്നാംസ്ഥാനം പങ്കിട്ടു.

Next Story

RELATED STORIES

Share it