kozhikode local

കാലിക്കറ്റ് ബി സോണ്‍ കലോല്‍സവം: സ്‌റ്റേജിതര മല്‍സരങ്ങള്‍ അവസാനിച്ചു; കലാമേളയ്ക്ക് ഇന്നു തുടക്കമാവും

വടകര: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി-സോണ്‍ കലോല്‍സവത്തിന്റെ സ്‌റ്റേജിതര മല്‍സരങ്ങള്‍ക്ക് വിരാമം. 43 ഇനങ്ങളിലായി 1500ലധികം വിദ്യാര്‍ഥികളാണ് മല്‍സരങ്ങളില്‍ പങ്കെടുത്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലാണ് സ്റ്റേജിതര മത്സരങ്ങള്‍ നടന്നിരുന്നത്.
കലാമേളയുടെ സ്റ്റേജിന മത്സരങ്ങള്‍ക്ക് ഇന്ന് തിരുവള്ളൂരില്‍ തുടക്കമാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി സ്റ്റേജിന മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. തിരുവള്ളൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിട്ടുള്ള അഞ്ച് വേദികളാലായാണ് പരിപാടികള്‍ നക്കുക. 93 കോളേജുകളില്‍ നിന്ന് 127 ഇനങ്ങളിലായി മൂവായിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. നാളെ തിരുവള്ളൂര്‍ ടൗണില്‍ വൈകുന്നേരം 4മണിക്ക് സാംസ്‌കാരിക ഘോഷ യാത്രയോടെയാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുക. ഗ്രാമീണ പ്രദേശത്ത് നടക്കുന്ന മേള ഉത്സവമാക്കാനുള്ള തയ്യാറെടുപ്പോടെയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it