കാലിക്കറ്റ് പ്രസ് ക്ലബ്ബ് അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു
BY Sumeera SMR3 March 2016 3:42 AM GMT
Sumeera SMR3 March 2016 3:42 AM GMT
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2015ലെ തെരുവത്ത് രാമന്, കെ സി മാധവക്കുറുപ്പ്, പി ഉണ്ണികൃഷ്ണന്, മുഷ്താഖ് അവാര്‍ഡുകള്‍ക്കു മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു.
പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡ് മികച്ച മുഖ പ്രസംഗത്തിനാണ്. 10,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പിടിഐ ജനറല്‍ മാനേജരായിരുന്ന പി ഉണ്ണികൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും മികച്ച ജനറല്‍ റിപോര്‍ട്ടിനാണ്. 10,000 രൂപയാണ് അവാര്‍ഡ്.
പ്രശസ്ത പത്രപ്രവര്‍ത്തകനായ കെ സി മാധവക്കുറുപ്പിന്റെ പേരിലുള്ള അവാര്‍ഡ് അച്ചടി മാധ്യമങ്ങളിലെ ജനറല്‍ റിപോര്ട്ടിങ്ങിനാണ്. 10,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്കുന്ന മുഷ്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡ് മികച്ച സ്പോര്‍ട്സ് റിപോര്‍ട്ട് പരമ്പരയ്ക്കാണ്. മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ക്കും അവാര്‍ഡ് നല്‍കും. 2015 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള ദിനപത്രങ്ങളില്‍/ചാനലുകളില്‍ വന്ന റിപോര്‍ട്ടുകളും ഫീച്ചറുകളുമാണ് അവാര്‍ഡിനു പരിഗണിക്കുക. റിപോര്‍ട്ട്/സിഡി, ഫോട്ടോകള്‍ എന്നിവയുടെ ഒറിജിനലും മൂന്നു പകര്‍പ്പുകളും ബയോഡാറ്റയും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം അപേക്ഷിക്കണം.എന്‍ട്രികള്‍ 22നകം സെക്രട്ടറി, കാലിക്കറ്റ് പ്രസ് ക്ലബ്ബ്, കോഴിക്കോട് - 673 001 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കവറിനു പുറത്ത് ഏത് അവാര്‍ഡിനായുള്ള എന്‍ട്രിയാണെന്നും വ്യക്തമാക്കണം.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT