കാലിക്കറ്റില്‍ ശാസ്ത്ര പഠന വകുപ്പ് മന്ദിരത്തിന് തറക്കല്ലിട്ടു

തേഞ്ഞിപ്പലം: ശാസ്ത്ര പഠന വകുപ്പുകളെ ഒരുമിപ്പിക്കാനുള്ള കെട്ടിടനിര്‍മാണ പദ്ധതികള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പൂര്‍ത്തിയാവുന്നു.
മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പുകള്‍ക്കായുള്ള പ്രത്യേക കെട്ടിടത്തിന്റെ (സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്കല്‍ ആന്റ് കംപ്യൂട്ടേഷനല്‍ സയന്‍സ്) ശിലാസ്ഥാപനം വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.
ശാസ്ത്ര പഠന വകുപ്പുകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയെന്ന ലക്ഷ്യം അടുത്ത രണ്ടു വര്‍ഷത്തിനകം സുവര്‍ണ ജൂബിലിയോടെ പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. 5.75 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് 31,000 ചതുരശ്ര അടി വിസ്തീര്‍ണമാണ് ഉണ്ടാവുക. നാല് നിലകളിലായി പണിയുന്ന കെട്ടിടം കേന്ദ്ര ഗവണ്‍മെന്റിന്റെ റൂസ (രാഷ്ട്രീയ ഉച്ചതാ ശിക്ഷാ അഭിയാന്‍) ഫണ്ട് ഉപയോഗിച്ചാണു നിര്‍മിക്കുന്നത്. ഒന്നര വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും.
Next Story

RELATED STORIES

Share it