കാലിക്കറ്റില്‍ നിയമനം തടസ്സപ്പെടുത്താനുള്ള ഇടതു സംഘടനകളുടെ നീക്കം പാളി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്യൂണ്‍-വാച്ച്മാന്‍ നിയമനങ്ങള്‍ തടസ്സപ്പെടുത്താനുള്ള ഇടതുപക്ഷ സംഘടനകളുടെ നീക്കങ്ങള്‍ പരാജയപ്പെട്ടു. നിയമനോത്തരവ് ഭരണകാര്യാലയത്തില്‍ നിന്ന് പോസ്‌റ്റോഫിസിലേക്ക് എത്തിക്കാതിരിക്കുന്നതിന് വേണ്ടിയായിരുന്നു എസ്എഫ്‌ഐ സമരത്തെ പിന്തുണച്ച് എംപ്ലോയീസ് യൂനിയന്‍ പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ എട്ടുമുതല്‍ ഭരണകാര്യാലയത്തിന് മുന്നില്‍ ഉപരോധം സൃഷ്ടിച്ചത്.
എന്നാല്‍ നിയമനോത്തരവ് നേരത്തെ തന്നെ പോസ്റ്റോഫിസില്‍ എത്തിച്ച വിവരം അറിയാതെയായിരുന്നു സമരം. കോണ്‍ഗ്രസിന്റെ എ ഗ്രൂപ്പ് സര്‍വീസ് സംഘടനയായ സ്റ്റാഫ് ഓര്‍ഗനൈസേഷനും ഇവരെ പരോക്ഷമായി പിന്തുണച്ചിരുന്നു.
ഇന്നലെ തന്നെ പ്യൂണ്‍-വാച്ച്മാന്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതറിഞ്ഞ് ഉച്ചയോടെ സിപിഎം സര്‍വീസ് സംഘടനക്കാര്‍ സമരം അവസാനിപ്പിച്ച് തിരിച്ചുപോയി.
നേരത്ത മുന്‍ വിസിയുടെ കാലത്ത് നിയമനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനായിരുന്നു കോണ്‍ഗ്രസ് എഗ്രൂപ്പ് സര്‍വീസ് സംഘടനയേയും ലീഗ് സര്‍വീസ് സംഘടനയേയും ഒരുമിച്ച് നിര്‍ത്തി ഐക്യ സമരസമിതിയുണ്ടാക്കി രാഷ്ട്രീയലക്ഷ്യം നേടിയത്.
എന്നാല്‍ പിന്നീട് ഇത് തിരിച്ചറിഞ്ഞ ലീഗ് കോണ്‍ഗ്രസ് സര്‍വീസ് സംഘടനകള്‍ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it