Sports

കാലാവസ്ഥാ വ്യതിയാനം സമ്പന്ന രാജ്യങ്ങളുടെ സൃഷ്ടി: നരേന്ദ്ര മോദി

പാരിസ്: കാലാവസ്ഥാ വ്യതിയാനം സമ്പന്ന രാഷ്ട്രങ്ങളുടെ സൃഷ്ടിയാണെന്നും ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളെ പഴിചാരുന്നത് ശരിയല്ലെന്നും കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രശ്‌നത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയാണ് ഇന്ത്യയെന്നും ഉച്ചകോടിയില്‍ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ മോദി പറഞ്ഞു.
ഫോസില്‍ ഇന്ധനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളുടെ അഭിവൃദ്ധിയുടെയും വികസനത്തിന്റെയും സൃഷ്ടിയാണ് കാലാവസ്ഥാ പ്രശ്‌നങ്ങളെന്നും മോദി പറഞ്ഞു.  വികസിത രാഷ്ട്രങ്ങള്‍ പുറന്തള്ളുന്ന ഹരിത ഗൃഹവാതകത്തിന്റെ തോതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണമായി കണക്കാക്കേണ്ടത്.
വികസനപാതയിലേക്കു മുന്നേറുന്ന ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളെ കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികള്‍ കാണിച്ചു തടയരുത്. ശാസ്ത്രം വളരെയധികം പുരോഗമിച്ചതാണെന്നും പരമ്പരാഗത ഊര്‍ജസ്രോതസ്സുകളെ മാറ്റി പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും 121 രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തുന്ന സൗരോര്‍ജപദ്ധതികള്‍ ഇന്ത്യയുടെ മാതൃകയാണ്.- മോദി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it