ernakulam local

കാലടി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലേക്ക് ഗുണ്ട് കത്തിച്ചെറിഞ്ഞു

കാലടി: പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലേക്ക് ഗുണ്ട് കത്തിച്ചെറിഞ്ഞത് പരിഭ്രാന്തി പരത്തി. കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ തുളസി ടീച്ചറുടെ വസതിയിലേക്ക് ഇന്നലെ രാത്രി ഏഴോടെ ഗുണ്ട് കത്തിച്ച് എറിയുകയായിരുന്നു.
മുറ്റത്തു വീണ് പൊട്ടുകയും ചെയ്തു. ബൈക്കിലെത്തിയ രണ്ടുപേരാണ് ഇതു ചെയ്തത്. പ്രസിഡന്റും കുടുംബവും ഈ സമയം സമീപത്തുള്ള മരണവീട്ടിലായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
സിപിഎമ്മില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് വൈര്യമാണ് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു. തുളസിയോട് എതിര്‍പ്പോ വിദ്വേഷമോ ഉള്ളവര്‍ ഈ പ്രദേശത്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റൂര്‍ കവലയ്ക്കു സമീപമാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്.
സിപിഎം നേതാക്കളും കാ ലടി പോലിസും സ്ഥലത്തെത്തി.
വീടിനു മുറ്റത്തു നിന്നും ഗുണ്ട് പൊട്ടിയതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
Next Story

RELATED STORIES

Share it