Second edit

കാലം മാറുന്നു

പണ്ടൊക്കെ നാട്ടില്‍ ഞായറാഴ്ചകളിലായിരുന്നു പൊതുപരിപാടികള്‍ ഏറക്കുറേയും. ആളുകള്‍ക്കെല്ലാം ഒഴിവുള്ള ദിവസം ഞായറാഴ്ചയാണ്. അന്നേദിവസം സായാഹ്നങ്ങളില്‍ ഒത്തുകൂടാന്‍ അവര്‍ക്ക് ഇഷ്ടമാണ്. ഇവരുടെയെല്ലാം ഒഴിവിനനുസരിച്ചായിരുന്നു ഞായറാഴ്ചകളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇന്നു സാംസ്‌കാരിക പരിപാടികള്‍ക്കു വേണ്ടി ഞായറാഴ്ചകള്‍ തിരഞ്ഞെടുക്കാന്‍ ആളുകള്‍ക്ക് താല്‍പ്പര്യമില്ല. ഉച്ച വരെ മിക്കവാറും കല്യാണങ്ങളുണ്ടാവും. വൈകുന്നേരങ്ങളില്‍ ടി.വിയില്‍ സിനിമ, കുടുംബാംഗങ്ങളുമൊത്ത് ഉല്ലാസങ്ങള്‍- ഇങ്ങനെ നിരവധി പരിപാടികള്‍. ഇടദിവസങ്ങളിലാണെങ്കില്‍ ഓഫിസുപണി കഴിഞ്ഞെത്തുന്ന ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാവും പങ്കെടുക്കാന്‍. അതാണ് പുതിയ ട്രെന്‍ഡ്.

അതേപോലെ സായാഹ്നങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളുടെ സമയക്രമത്തിലും മാറ്റമുണ്ട്. സാഹിത്യ ചര്‍ച്ചയായാലും പുസ്തക പ്രകാശനമായാലുമൊക്കെത്തന്നെ അടുത്ത കാലം വരെ വൈകുന്നേരം 5 മണിക്കു ശേഷമായിരുന്നു നടന്നിരുന്നത്. ഓഫിസ് സമയത്തെ ആശ്രയിച്ചായിരുന്നു ഈ സമയനിര്‍ണയം. ഇപ്പോള്‍ സാംസ്‌കാരിക പരിപാടികള്‍ വൈകുന്നേരം നാലിനും നാലരയ്ക്കും തുടങ്ങും. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവരില്‍ കൂടുതലും സര്‍വീസില്‍ നിന്ന് വിരമിച്ചവരും വിശ്രമജീവിതം നയിക്കുന്നവരുമാണ്. അവര്‍ക്കു പ്രവൃത്തിദിവസമായാലെന്ത്, ഓഫിസ് സമയമായാലെന്ത്; പരിപാടി കഴിഞ്ഞ് ഇരുട്ടും മുമ്പേ വീടണയണം.
Next Story

RELATED STORIES

Share it