kasaragod local

കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: ചരക്ക് ലോറിയും ആള്‍ട്ടോകാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ ആറരയോടെ ദേശീയപാതയില്‍ അണങ്കൂരിലാണ് അപകടം. പരിക്കേറ്റ കാര്‍ യാത്രക്കാരായ മഞ്ചേശ്വരം ആനക്കല്ലിലെ ഷമാം(30), റിയാസ്(25) എന്നിവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാനഗര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറി മറിഞ്ഞു.
എന്നാല്‍ ലോറിയിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് പരിസരവാസികളെത്തിയാണ് കാറിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
Next Story

RELATED STORIES

Share it