Pathanamthitta local

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യാത്രക്കാര്‍ക്ക് പരിക്ക്

പന്തളം: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ആറോടെ മണിയോടെ പന്തളം ജങ്ഷനിലായിരുന്നു സംഭവം. അടൂര്‍ കടമ്പനാട് നോര്‍ത്തില്‍ പ്രദീപ് ഭവനില്‍ പ്രദീപ് കെ വിയും ഭാര്യയും സഞ്ചരിച്ച വാഗണര്‍ കാറാണ് പന്തളം ജങ്ഷനില്‍വച്ച് കടയ്ക്കാട്ട് നിന്ന് മല്‍സ്യം കയറ്റിവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞ് മല്‍സ്യം റോഡില്‍ ചിതറി. മുതുക്കാട് വിടലക്കാട് വെട്ടിവിളയില്‍ സുജിന്‍ ആണ് പിക്കപ്പ് വാന്‍ ഓടിച്ചിരുന്നത്. സിഗ്നല്‍ ലൈറ്റ് ശ്രദ്ധിക്കാതെ പിക്കപ്പ് വാന്‍ അമിത വേഗത്തിലാണ് ഓടിച്ചത്.
പ്രദീപും ഭാര്യയും അടൂരില്‍ നിന്നു അമൃതാ ആശുപത്രയില്‍ ചികില്‍സയ്ക്കായി പോവുകയായിരുന്നു. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതംമൂലം കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പോലിസ് അനന്തരനടപടി സ്വീകരിച്ചു.
Next Story

RELATED STORIES

Share it