wayanad local

കാറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മേപ്പാടി: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. മേപ്പാടി കാപ്പംകൊല്ലിയിലാണ് അപകടം. ഇന്നലെ വൈകീട്ട് 5.30ന് മേപ്പാടിയില്‍ നിന്നു കുന്നമ്പറ്റയിലേക്ക് പോവുകയായിരുന്ന ഓട്ടോയും ചുണ്ടേലില്‍ നിന്നു മേപ്പാടിയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ ജുബിന (13), അന്‍ഷിദ (16), അനീഷ (14), ഫെബ്‌ന (13), നുസ്‌റാന (13), ഫര്‍സാന (12), ഷഹാന (14), ഓട്ടോ ഡ്രൈവര്‍ മനാഫ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അരപ്പറ്റ ഡി.എം. വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Next Story

RELATED STORIES

Share it