kannur local

കാറില്‍ കടത്തുന്നതിനിടെ 40 ലിറ്റര്‍ മാഹിമദ്യം പിടികൂടി

കൂത്തുപറമ്പ്: കാറില്‍ കടത്തുകയായിരുന്ന 40 ലിറ്റര്‍ മാഹിമദ്യവുമായി രണ്ടു കര്‍ണാടക സ്വദേശികളെ എക്‌സൈസ് സംഘം പിടികൂടി. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍ താലൂക്കില്‍ വെള്ളിക്കര വില്ലേജില്‍ വടയരവസഹള്ളിയിലെ ജയരാമു(32), ബെളിക്കാര വില്ലേജില്‍ സന്തേമാലയില്‍ മഡേ ഗൗഡ(47) എന്നിവരെയാണ് ഹോണ്ട സിറ്റി കാറില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി പിടൂകൂടിയത്.
പൂക്കോട് അമൃത വിദ്യാലയത്തിനു സമീപത്തു നിന്ന് വാഹനപരിശോധനയ്ക്കിടെ കൂത്തുപറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ എസ് പുരുഷോത്തമനും സംഘവുമാണ് ഇവരെ പിടികൂടിയത്. നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിന്തുടര്‍ന്ന് പിടുകൂടുകയായിരുന്നു. കെഎ 04എംബി4095 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it