kannur local

കാറില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

ആലക്കോട്: അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ സഹിതം രണ്ടുപേര്‍ പിടിയിലായി. കാറുടമ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം ആലക്കോട്-കാര്‍ത്തികപുരം റോഡില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിശ്വനാഥനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴല്‍പ്പണം കടത്തുന്നത് പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വാഡ് വാഹന പരിശോധന നടത്തി വരികയാണ്. ഇതിനിടെയാണ് കെഎല്‍60സി8771 കാറില്‍ നിന്ന് 150 ഇലക്ട്രോണിക്‌സ് ഡിറ്റൊണേറ്ററുകള്‍ പിടിച്ചെടുത്തത്. കാറുടമ കാര്‍ത്തികപുരത്തെ ആറ്റുപുറത്ത് ബിജു ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേ കേസെടുത്തു. കാറിലുണ്ടായിരുന്ന ഡ്രൈവര്‍മാരായ മൂരിക്കടവിലെ വാളിപ്ലാക്കല്‍ അനൂപ്(31), ചെമ്പേരി വളയം കുണ്ടിലെ പുതിയ പുരയില്‍ സനോജ്(35)അറസ്റ്റിലായത്. ഇവരെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റോഡ് പണിയുമായി ബന്ധപ്പെട്ട് കല്ല് പൊട്ടിക്കുന്നതിനായാണ് ഡിറ്റൊണേറ്ററുകള്‍ കൊണ്ടു വന്നതെന്ന് പിടിയിലായവര്‍ പറയുന്നു. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ ആലക്കോട് പോലിസിന് കൈമാറി.
Next Story

RELATED STORIES

Share it