കാറിന് തീപിടിച്ച് നാലു മരണം

സഹാറന്‍പൂര്‍: ടെംപോയുമായി കൂട്ടിയിടിച്ച കാറിനു തീപിടിച്ച് നാലുപേര്‍ മരിച്ചു. സഹാറന്‍പൂര്‍-മുസഫര്‍നഗര്‍ ഹൈവേയില്‍ സര്‍സിന ഗ്രാമത്തിലാണു സംഭവം. കാര്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ യാത്രികരെ രക്ഷിക്കാനായില്ല. മൂന്നുപേര്‍ തല്‍ക്ഷണവും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണു മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഹൈവേയില്‍ നിര്‍മാണജോലിയിലായിരുന്ന ടെംപോ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it