കാര്‍ മരത്തിലിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

തലശ്ശേരി: മഞ്ചേരിയില്‍ കോഴിക്കോട് റോഡില്‍ കാര്‍ മരത്തിലിടിച്ച് മുഴപ്പിലങ്ങാട് സ്വദേശിനിയായ പിഞ്ചുകുഞ്ഞ് മരിച്ചു. മുഴപ്പിലങ്ങാട് റെയില്‍വേ ഗേറ്റിനു സമീപം ലക്ഷ്മി നിവാസില്‍ വികാസിന്റെ മകള്‍ ശ്രീവൈഗ(6)യാണു മരിച്ചത്. മഞ്ചേരി വള്ളുവമ്പ്രം അത്താണിക്കലില്‍ ഇന്നലെ പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മാതാവ്: ഷിംന. സഹോദരങ്ങള്‍: ശ്രീവേധ. അപകടത്തില്‍ വികാസിന്റെ ഭാര്യാ സഹോദരി സനലയ്ക്കു നിസാര പരിക്കേറ്റു.
Next Story

RELATED STORIES

Share it