wayanad local

കാര്‍ കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

മാനന്തവാടി: നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30ഓടെ പാല്‍ച്ചുരം ഒന്നാം വളവിലായിരുന്നു അപകടം. ഇരിട്ടിയിലെ കാറ്ററിങ് സര്‍വീസ് ജീവനക്കാരായ ഇരട്ടി വട്ടിയാംതോട് പൂതാനംതടത്തില്‍ അതുല്‍ (20), കണിയാംപ്ലാക്കല്‍ അജിത് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാനന്തവാടിയില്‍ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരും നാട്ടുകാരും പോലിസും ചേര്‍ന്ന് മൂന്നു കിലോമീറ്റര്‍ ദൂരം ചുമന്നാണ് ഇരുവരെയും റോഡിലെത്തിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അതുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അജിത് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. തമിഴ്‌നാട്ടില്‍ നിന്ന് ഇരിട്ടിയിലേക്ക് പോത്തുകളുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് നിരവധി പോത്തുകള്‍ ചത്തതും കാലിയായ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ മരിച്ചതും ഇതേ സ്ഥലത്തുണ്ടായ അപകടങ്ങളിലാണ്.
Next Story

RELATED STORIES

Share it