Kollam Local

കാര്‍ഷിക വികസനബാങ്കില്‍ അദാലത്തും ഒറ്റതവണ തീര്‍പ്പാക്കാന്‍ പദ്ധതിയും ആരംഭിച്ചു

ശാസ്താംകോട്ട: ആശ്വാസ് 2016 പദ്ധതി പ്രകാരവും സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ ഒറ്റതവണ തീര്‍പ്പാക്കാന്‍ പദ്ധതി പ്രകാരവും ശാസ്താംകോട്ട സഹകരണ കാര്‍ഷിക ഗ്രാമവികസബാങ്കില്‍ വായ്പാ കുടിശ്ശിക നിവാരണ അദാലത്തും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും ആരംഭിച്ചു.
മാര്‍ച്ച് 31വരെ തുടരുന്ന ഈ പദ്ധതിപ്രകാരം 2015 ഡിസംബര്‍ 31ന് കുടിശ്ശിക നില്‍ക്കുന്ന വായ്പകള്‍ പൂര്‍ണമായി അടയ്ക്കുന്നതിനോ, കുടിശ്ശികമാത്രം അടയ്ക്കുന്നതിനോ, പിഴപ്പലിശ, നോട്ടീസ് ചാര്‍ജ് ഉള്‍പ്പടെയുള്ള മറ്റ് ചിലവുകള്‍ ഒഴിവാക്കുന്നതിനോടൊപ്പം ഗഹാര്‍ നിരക്കോ നിലവിലുള്ള കുറഞ്ഞ നിരക്കില്‍ പലിശ കണക്കാക്കി കുടിശ്ശിക അടയ്ക്കാവുന്നതാണ്.
കൂടാതെ മരണപ്പെട്ട വായ്പക്കാര്‍ക്കും മാരഗരോഗം ബാധിച്ചവരുടേയും അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതാണ്.
പദ്ധതിപ്രകാരം കുടിശ്ശിക അടയ്ക്കാത്ത വായ്പക്കാരുടെ പേരില്‍ കര്‍ശന നടപടിയെടുക്കും. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ അവരുടെ വായ്പാ നമ്പരും അംഗനമ്പരും അടങ്ങിയ അപേക്ഷകള്‍ അദാലത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഒരുദിവസം മുമ്പായി ബാങ്ക് സെക്രട്ടറിയേയോ, മാനേജരയോ ഏല്‍പ്പിക്കേണ്ടതാണ്.
20, 21, ഫെബ്രുവരി 18 തിയ്യതികളില്‍ ഹൈഡ് ഓഫിസില്‍ വെച്ചും 22, ഫെബ്രുവരി 19 തിയ്യതികളില്‍ ശൂരനാട് ബ്രാഞ്ചില്‍ വെച്ചുമാണ് അദാലത്ത് നടക്കുന്നതെന്ന് കണ്‍വീനര്‍ വി എം ശശികുമാര്‍നായര്‍, സെക്രട്ടറി ജി ഉഷാകുമാരി എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it