Idukki local

കാര്‍ഷിക മേഖല തകര്‍ന്നാല്‍ നാടിന്റെ നട്ടെല്ല് തകരും: മുഖ്യമന്ത്രി

തൊടുപുഴ: കാര്‍ഷിക മേഖല തകര്‍ന്നാല്‍ നാടിന്റെ നട്ടെല്ല് തകരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടൂറിസം, ഐടി മേഖലകളുടെ വളര്‍ച്ചയും നിക്ഷേപ സാധ്യതകളും ലക്ഷ്യമിടുമ്പോള്‍ത്തന്നെ കര്‍ഷകനെ മറന്നുകൊണ്ടുളള ഒരു വികസനവും നമുക്ക് ഗുണകരമാകില്ല. ഗാന്ധിജി സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കാര്‍ഷികമേള-2016 ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ കാര്‍ഷിക മേഖലയെ നിലനിര്‍ത്തുന്ന റബര്‍, നാളികേരം, നെല്ല് എന്നിവ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. ഇവയുടെ നിലനില്‍പ്പ് ഭദ്രമാക്കാന്‍ സര്‍ക്കാര്‍ തീവ്രയജ്ഞ പരിപാടികള്‍ അതീവ മുന്‍ഗണനയോടെ നടപ്പാക്കി വരികയാണ്.സ്വന്തം അനുഭവത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് മന്ത്രി പി ജെ ജോസഫ് കാല്‍നൂറ്റാണ്ടായി കാര്‍ഷിക മേള നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ മന്ത്രി പി ജെ ജോസഫ് അധ്യക്ഷനായി.റോഷി അഗസ്റ്റിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയാ ജബ്ബാര്‍, മുന്‍ എംപി മാരായ അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ്, പി ടി തോമസ്, മോണ്‍.ജോര്‍ജ് ഓലിയപ്പുറം, റോയ് കെ പൗലോസ്, എസ് അശോകന്‍, പ്രഫ. എം ജെ ജേക്കബ്, ടി ആര്‍ സോമന്‍, ജോസി ജേക്കബ്,ടി കെ സുധാകരന്‍ നായര്‍, ജിമ്മി പോള്‍, ബിന്ദു പ്രസന്നന്‍, ഷാഹുല്‍ ഹമീദ്, പി വേണു, ഹാരീസ് മുഹമ്മദ്, സുരേഷ്ബാബു, മാര്‍ട്ടിന്‍ മാണി, ബിജുകൃഷ്ണന്‍ സംസാരിച്ചു. മേള നാലിന് സമാപിക്കും.
Next Story

RELATED STORIES

Share it