thrissur local

കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം: പഞ്ചായത്തുകളില്‍ ബയോ ആര്‍മി രൂപീകരിച്ചു

കുന്നംകുളം: കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍കൃത രീതികള്‍ നടപ്പാക്കുന്നതിന് കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ബയോ ആര്‍മി രൂപീകരിച്ചു.
നീര ഉല്‍പാദനം, തെങ്ങുകയറ്റം, സങ്കരയിനം തെങ്ങിന്‍ തൈ ഉല്‍പാദനം, പശു വളര്‍ത്തല്‍, ഗ്രോബാഗ് പച്ചക്കറി, ജൈവവള നിര്‍മാണം, കീണര്‍ റീച്ചാര്‍ജ്ജ് തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് പ്രാദേശിക വികസനം സാധ്യമാക്കുന്ന തരത്തിലാണ് ബയോ ആര്‍മി രൂപീകരിച്ചിട്ടുള്ളത്. 100 പേരടങ്ങിയ ആര്‍മി മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ബയോ ആര്‍മി അംഗങ്ങള്‍ക്ക് പഞ്ചായത്തില്‍ ശില്പശാലയും സംഘടിപ്പിച്ചു.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി സുമതി ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുജനി ബാബുജി, ബ്ലോക്ക് പഞ്ചായത്തംഗം ഗീത സതീശന്‍, പഞ്ചായത്തംഗങ്ങളായ കോടത്തൂര്‍ ഗംഗാധരന്‍, ഷീജ സുധീപ്, പി.ജി. അര്‍ജ്ജുനന്‍ പങ്കെടുത്തു.
ചൂണ്ടല്‍ ഗ്രാമപ്പഞ്ചായത്തിലും ബയോ ആര്‍മി യൂണിറ്റ് ആരംഭിച്ചു. മഹിളാ കിസാന്‍ ശാക്തീകരണ പരിയോജനയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പി എ മാധവന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചൂണ്ടല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥ ിരം സമിതി അധ്യക്ഷ പത്മിനി ടീച്ചര്‍, ജില്ലാപഞ്ചായത്തംഗം കല്യാണി എസ്.നായര്‍, എന്‍ എ ഇക്ബാല്‍, ജെയ്‌സന്‍ ചാക്കോ, ഷൈലജ പുഷ്പാകരന്‍, ടി കെ ആന്റണി, പഞ്ചായത്തംഗങ്ങളായ കെ പി രമേഷ്, എം ബി പ്രവീണ്‍, പി കെ സുഗതന്‍, സി ഡിഎസ് ചെയര്‍പേഴ്‌സണ്‍ കോമളം കൃഷ്ണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it