ernakulam local

കാര്‍ഡിയോളജി വിഭാഗം: പരാധീനതകള്‍ പരിഹരിക്കുന്നതിനു പുതിയ സമരമുറ

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ പരാധീനതകള്‍ പരിഹരിക്കുന്നതിനും ഹൃദ്രോഗ വിഭാഗത്തിനോടുള്ള അവഗണനയിലും പ്രതിഷേധം രേഖപ്പെടുത്തി പുതിയ സമരമുറയ്ക്ക് കാര്‍ഡിയോളജി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ ഫോറം രംഗത്ത്. '
'ഹൃദയത്തിനൊരു കൈത്താങ്ങ്-ഹൃദയനിധി'' എന്ന പദ്ധതിക്ക് തുടക്കംകുറിച്ചാണ് ഫോറത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. ബഹുജനങ്ങളില്‍ നിന്നും കിട്ടുന്ന സംഭാവനകള്‍ സ്വീകരിച്ച് കാര്‍ഡിയോളജി വിഭാഗത്തിന് ആവശ്യമായ ഉപകരണങ്ങള്‍ സാമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാര്‍ഡിയോളജി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ ഫോറം പുതിയ സമരമുറയ്ക്ക് നേതൃത്വം നല്‍കിയിരിക്കുന്നതെന്ന് രക്ഷാധികാരി ഡോ.അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
15 വര്‍ഷം മുമ്പ് കോപറേറ്റീവ് അക്കാദമി ഓഫ് പ്രഫഷണല്‍ എജ്യുക്കേഷന്‍(കേപ്പ്) ആരംഭിച്ച കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
തുടക്കത്തില്‍ ആരംഭിച്ച കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരുടേയും ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലാത്തതുമൂലം അടച്ചുപൂട്ടലിന്റെ പാതയിലാണ്.
മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം നടപ്പിലാക്കേണ്ട കാര്‍ഡിയോളജിസ്റ്റ് വാര്‍ഡോ, കാര്‍ഡിയോളജിസ്റ്റ് ഐസിയുവോ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല.
നിലവില്‍ ഒരു പാര്‍ട് ടൈം ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.
സ്ഥിരം പ്രഫസര്‍മാരോ, നഴ്‌സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, എക്കോ, ടിഎംടി ലാബ് കാത്ത്‌ലാബ് തുടങ്ങിയ ഒന്നുംതന്നെ ഇപ്പോഴും ഈ മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയിട്ടില്ലെന്ന് ഫോറം നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it