Flash News

കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു
X
Toms-Cartoonist

കോട്ടയം: ബോബനും മോളിയും എന്ന കുട്ടിക്കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള കാര്‍ട്ടൂണ്‍ രംഗത്ത് കുലപതിയായി ജീവിച്ച ടോംസ്(വി ടി തോമസ്-86) അന്തരിച്ചു. കഴിഞ്ഞ ദിവസം 10.30നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
1929 ജൂണ്‍ 20ന് കര്‍ഷകനായ അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ കുഞ്ഞുതൊമ്മന്റെയും സിസിലി തോമസിന്റെയും മകനായാണ് ജനനം.വിദ്യാഭ്യാസത്തിന് ശേഷം  കുടുംബദീപം, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ പോക്കറ്റ് കാര്‍ട്ടൂണുകള്‍ വരച്ചാണ് തുടക്കം. പിന്നീട് ഡെക്കാന്‍ ഹെറാള്‍ഡിലും ശങ്കേഴ്‌സ് വീക്കിലിയിലും ജോലി ചെയ്തു. 1955ലാണ് മനോരമയില്‍ പ്രവേശിച്ചത്. ഈ വര്‍ഷമാണ് ബോബനും മോളി എന്ന കാര്‍ട്ടൂണ്‍ പരമ്പര തുടങ്ങിയത്. 40 വര്‍ഷത്തിന് ശേഷം മനോരമയില്‍ നിന്ന് രാജിവച്ച് സ്വന്തമായി ടോംസ് പബ്ലിക്കേഷന്‍സ് തുടങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it