kasaragod local

കാരുണ്യപ്രവാഹം നിലയ്ക്കുന്നില്ല; അനയ് മോന് വേണ്ടി ബസ്സുകള്‍ സര്‍വീസ് നടത്തി

കാഞ്ഞങ്ങാട്: അര്‍ബുദം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഒടയംചാലിലെ അനയ്‌മോന് വേണ്ടിയുള്ള കാരുണ്യ പ്രവാഹം നിലക്കുന്നില്ല. ഇന്നലെ കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടിലോടുന്ന അഞ്ജലി ബസ് യാത്ര ചെയ്തത് അനയ്ക്കായുള്ള ചികില്‍സാ ധനം സ്വരൂപിക്കാനായിരുന്നു.
കാരാക്കോട്ട് വച്ച് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍, ഡ്രൈവര്‍ ജയേഷിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ പി വി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി വി നാരായണന്‍ പനങ്കാവ്, മുരളീധരന്‍ പനങ്കാവ്, എം രാജന്‍, ബസ്സുടമകളായ പ്രദീപന്‍, വിനയന്‍, സുനില്‍ സംസാരിച്ചു. അയ്യപ്പഭജനമഠം പനങ്കാവ്, വനശാസ്താ കാവ് ചൂണ്ടയില്‍, കാരാക്കോട് സാമൂഹിക സാംസ്‌കാരിക സമിതി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സഹായം പ്രസിഡന്റിന് കൈമാറി. കാഞ്ഞങ്ങാട് ഓട്ടോതൊഴിലാളികളും ചുമട്ടുതൊഴിലാളികളും സ്വരൂപിച്ച തുക നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ബസ് ജീവനക്കാര്‍ക്ക് കൈമാറി. ചികില്‍സ സഹായ കമ്മിറ്റി ഭാരവാഹികളായ സന്തോഷ്, രതീഷ് അമ്പലത്തറ, സുരേഷ് വയമ്പ് സംബന്ധിച്ചു.
അഞ്ജലി ബസ് സര്‍വീസിന്റെ അഞ്ച് ബസിലെ ജീവനക്കാരും ഇന്നലത്തെ വേതനം അനയ്‌മോന്റെ ചികില്‍സയ്ക്കുവേണ്ടി മാറ്റിവച്ചു.
കോട്ടപ്പാറയില്‍ കൊടവലം സംഗമം ക്ലബും, പാറപ്പള്ളി ഫ്രണ്ട്‌സ്, ഒടയംചാല്‍ ഓട്ടോ തൊഴിലാളികള്‍, മൂന്നാട് കോളജ് വിദ്യാര്‍ഥികള്‍, ആനന്ദാശ്രമത്തിലെ കെഎസ്ഇബി ജീവനക്കാര്‍, കാഞ്ഞങ്ങാട് ഐവ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍, കോട്ടച്ചേരി ട്രാഫിക് ഓട്ടോ തൊഴിലാളികള്‍ സ്വീകരണം നല്‍കി.
Next Story

RELATED STORIES

Share it