kozhikode local

കാരുണ്യത്തിന്റെ നിറകുടമായി പാലിയേറ്റീവ് സംഗമം

കോഴിക്കോട്: മാരക രോഗങ്ങളില്‍ തളര്‍ന്നിരിക്കുന്നവര്‍, വാഹനാപകടങ്ങളില്‍ പരുക്കേറ്റവര്‍, മരത്തില്‍ നിന്ന് വീണ ശരീരം തളര്‍ന്നവര്‍, വേദനയുടെ ലോകത്ത് കഴിയാന്‍ വിധിക്കപ്പെട്ട നൂറോളം പേര്‍ ഇന്നലെ ഒരുമിച്ചപ്പോള്‍ അവരോട് കഥ പറയാനും പാട്ടുകള്‍ പാടാനും അവര്‍ക്കൊപ്പം കളിക്കാനുമായി സമൂഹത്തിന്റെ നാനാതുറകളിലുളളവരെത്തിയപ്പോള്‍ അരീക്കാട് ചാരിറ്റബിള്‍ ട്രസ്റ്റും ദയ പാലിയേറ്റിവ് അരീക്കാടും കനിവ് പാലിയേറ്റിവ് ചെറുവണ്ണൂരും സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബസംഗമം അവിസ്മരണീയമായി മാറി. കാഞ്ചനമാലയായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
രോഗികള്‍ക്ക് മുന്നില്‍ ബോധവല്‍ക്കരണത്തിന്റെ പ്രസക്തിയുമായി അനുഭവസമ്പന്നരായ ഡോ.മെഹറൂഫ് രാജ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.നാരായണന്‍, ഖാദര്‍ മുക്കം എന്നിവരെത്തി. രോഗികള്‍ക്കുള്ള സമ്മാനദാനം കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ നിര്‍വഹിച്ചു.ദയ പാലിയേറ്റീവ് അരീക്കാട് ചെയര്‍മാന്‍ റിയാസ് അരിക്കാട് അധ്യക്ഷനായിരുന്നു. ആകാശവാണി മുന്‍ ഡയറക്ടര്‍ ആര്‍ കനകാംബരന്‍, നയന്‍ ഷാ എന്നിവര്‍ പഴയ പാട്ടുകളുമായി രോഗികളുടെ മനം കവര്‍ന്നു.രോഗികളെ കാണാനായി എം കെ രാഘവന്‍ എംപി, മേയര്‍ വി കെ സി മമ്മത് കോയ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ആദം മുല്‍സി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജന്‍, കൗണ്‍സിലര്‍മാരായ എം കുഞ്ഞാമുട്ടി, കെ എം റഫീഖ്, വി മുഹമ്മദ് ഹസന്‍ എന്നിവരെ കൂടാതെ പ്രൊഫസര്‍ മുഹമ്മദ്കുട്ടി, ജിനേഷ്, ക—ണ്ണാടി മൊയ്തീന്‍, എസ് വി എം ഷമീല്‍, ഇ കെ ഷരീഫ്, സി മുഹ്‌സിന, കെ എം ഹനീഫ, സത്താര്‍ പൈക്കാടന്‍, കെ ആദം, കെ വി അബ്ദുല്‍ മജീദ് എന്നിവരെത്തി. ടി പി ഷ—ഹിദ് സ്വഗതവും പി അൂബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു. രാവിലെ ആരംഭിച്ച സംഗമം വൈകീട്ട് ആറോടെയാണ് സമാപിച്ചത്.
Next Story

RELATED STORIES

Share it