കാരായി ചന്ദ്രശേഖരന് രാജിവച്ചു
BY ajay G.A.G11 Feb 2016 7:01 AM GMT
X
ajay G.A.G11 Feb 2016 7:01 AM GMT
കണ്ണൂര്‍: ഫസല്‍ വധ ഗൂഢാലോചനക്കേസ് പ്രതിയായ സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന് തലശ്ശേരി നഗരസഭാ ചെയര്മാന് സ്ഥാനം രാജിവച്ചു. എറണാകുളം ജില്ല വിട്ടുപോവരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിക്കാത്തതിനെ തുടര്‍ന്നാണു നടപടി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജി. സമാനമായ സാഹചര്യത്തില്‍ ജില്ലാപഞ്ചായത്ത്് പ്രസിഡന്റ് സ്ഥാനം കാരായി രാജന് രാജിവെച്ചിരുന്നു.[related] തലശ്ശേരി ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്ന് ചന്ദ്രശേഖരന്റെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ജില്ലാക്കമ്മിറ്റിയില്‍ ധാരണയായിരുന്നത്്്. ഏരിയാ കമ്മിറ്റിയും തീരുമാനം അനുകൂലിച്ചതോടെ കാരായി രാജന് പിന്നാലെ കാരായി ചന്ദ്രശേഖരനും സ്ഥാനമൊഴിയുമെന്ന വ്യക്തമായിരുന്നു. ഇരുവരും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന സിബിഐ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കാതിരുന്നത്.
Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT