Districts

കാരായിമാരുടെ സ്ഥാനാര്‍ഥിത്വത്തിന് എല്‍.ഡി.എഫ്. അംഗീകാരം

തിരുവനന്തപുരം: ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും സ്ഥാനാര്‍ഥിത്വത്തിന് എല്‍.ഡി.എഫ്. യോഗം അംഗീകാരം നല്‍കി. ഇരുവരും കുറ്റക്കാരല്ലെന്നും കേസുകളില്‍ പ്രതിയാവുന്നത് പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ്. യോഗം വിലയിരുത്തി.

ജനങ്ങളുടെ കോടതി ഇക്കാര്യത്തില്‍ അഭിപ്രായം പറയും. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ആയിരക്കണക്കിനു പേരാണ് കേരളത്തിലുള്ളതെന്നും അവരൊന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നു പറയുന്നത് ശരില്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it